തൊടുപുഴ: ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 20ന് വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ നടക്കും.71-മത് സ്ഥാന സീനിയർ അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കും.ജില്ലാ അക്വാറ്റിക് അസോസിയേഷനുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള ക്ലബ്ബുകളിൽ നിന്നുള്ള നീന്തൽതാരങ്ങൾക്കും ജില്ലയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മറ്റു നീന്തൽ താരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.ക്വാളിഫൈയിംഗ് ടൈമിൽ യോഗ്യത നേടുന്ന പുരുഷ വനിതാ താരങ്ങൾക്ക് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും. താൽപര്യമുള്ളവർ 19ന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി, ജില്ലാ അക്വാറ്റിക് അസോസിയേഷൻ, വണ്ടമറ്റം പി.ഒ., പിൻ-685582 എന്ന വിലാസത്തിൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു. ഫോൺ : 9447223674.