തൊടുപുഴ: ദ വില്ലേജ് ഇന്റർനാഷ്ണൽ സ്കൂളിന്റെ 19-ാം ഫൗണ്ടേഴ്സ്‌ ഡേയോടനുബന്ധിച്ച് മ്യൂസിക്കൽ കൺസേർട്ട് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'ഇൻടു ദി വുഡ്സ്" എന്ന ഒരു കൂട്ടം നാടോടി കഥകളുടെ സങ്കരമാണ് കൺസേർട്ടിന്റെ പ്രമേയം. കഥയിലൂടെ മൂല്യങ്ങൾ പഠിപ്പിക്കുന്ന രീതിയിലാണ് കൺസേർട്ട് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ വികസിപ്പിച്ച്‌ വേദികളോടുള്ള ഭയം അകറ്റുകയാണ് ലക്ഷ്യം. സൂപ്പർ സ്റ്റാർ സിംഗർ വിജയി ഏഴുവയസുകാരൻ ആവിർഭവ് ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എൽ.എ പങ്കെടുക്കും. കഴിഞ്ഞ രണ്ടുവർഷമായി സ്കൂൾ മ്യൂസിക്കൽ കൺസേർട്ട് സംഘടിപ്പിക്കുന്നുണ്ട്. ആവിർഭവനെപ്പോലുള്ള കുരുന്നു പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുവേണ്ടി എല്ലാ കുട്ടികൾക്കും അവസരങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. ഈ ഒരു അവസരത്തിലാണ് വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ മുന്നോട്ടുവയ്ക്കുന്ന മ്യൂസിക്കൽ കോൺസെർട് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. വാർത്താസമ്മേളനത്തിൽ സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ.കെ. ദാസ്, പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ എം. അനിൽകുമാർ എന്നിവർ പങ്കെടുത്തു.