തൊടുപുഴ: അഞ്ചാമത് സൗത്ത് സോൺ റോൾ ബോൾ ചാമ്പ്യൻഷിപ്പ് 17,​ 18 തീയതികളിൽ അടിമാലി വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളം,​ കർണാടക,​ ആന്ധ്രാപ്രദേശ്,​ തമിഴ്നാട്,​ പോണ്ടിച്ചേരി,​ തെലുങ്കാന,​ നിക്കോബാർ ഐലന്റ്സ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. സീനിയർ ബോയ്സ്,​ ഗേൾസ് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹ്മാൻ,​ ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ റോൾബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. സജി,​ ജോയിന്റ് സെക്രട്ടറി പി.കെ. രാജേന്ദ്രൻ,​ റോൾ ബോൾ അസോസിയേഷൻ ജില്ലാ ചെയർമാൻ ടി.ആർ. സോമൻ,​ വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്കൂൾ ലോക്കൽ മാനേജർ ഫാ. ഷിന്റോ കോലോത്തുപടവിൽ,​ അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ ഷിജി ജോസഫ് എന്നിവർ പങ്കെടുത്തു.