ചെറുതോണി: കേരള കർഷക യൂണിയൻ ജില്ലാ കമ്മറ്റി യോഗം നാളെ രാവിലെ 11ന് ചെറുതോണിയിലുള്ള കേരളാ കോൺഗ്രസ് ഓഫീസ് ഹാളിൽ കൂടും.വൈക്കത്ത് നടത്തുന്ന സംസ്ഥാനതല കേരകർഷക സൗഹൃദ സംഗമങ്ങളുടെ സമാപന സമ്മേളന ക്രമീകരണങ്ങൾ, ജില്ലാ നിയോജകമണ്ഡലം സംഘടന പുന:സംഘടനകൾ, കാർഷികഭൂപ്രശ്‌നങ്ങൾ, മുല്ലപ്പെരിയാർ പ്രശ്‌നം എന്നിവ ചർച്ച ചെയ്യും. യോഗത്തിൽ കേരളകോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ. ജേക്കബ് , കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ബിനു ജോൺ ഇലവുംമൂട്ടിൽ അറിയിച്ചു