തൊടുപുഴ: പസ്. എൻ. ഡി. പിയോഗം ചിറ്റൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം20 ന് നടക്കും. രാവിലെ 9 ന് പതാക ഉയർത്തൽ. ജയന്തി സമ്മേളനം എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ പി. ടി. ഷിബു ഉദ്ഘാടനം ചെയ്യും. മണക്കാട് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. എസ്. ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്തംഗങ്ങളായ പി. എസ്. മധു, ജീമോൻ ഫിലിപ്പ് എന്നിവർ ആശംസ നേരും. സിബി മുള്ളരിങ്ങാട് പ്രഭാഷണം നടത്തും.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.

രാജാക്കാട്: എസ്. എൻ. ഡി. പി യോഗം രാജാക്കാട് 1209 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20 ന് ഘോഷയാത്രയോടും ഗുരുദേവ ക്ഷേത്ര സന്നിധിയിൽ പ്രത്യേക പ്രാർത്ഥനയോടും കൂടി നടത്തും. അന്നേ ദിവസം ക്ഷേത്ര സന്നിധിയിൽ വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക പൂജയും സമൂഹപ്രർത്ഥനയും നടത്തും.