തൊടുപുഴ : പൊതുവിദ്യാഭാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗവും കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെയും നേതൃത്വത്തിലുള്ള സൗഹൃദ ക്ലബ് പദ്ധതികളുടെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം എ പി ജെ അബ്ദുൾ കലാം എച്ച്. എസ്. എസിൽ റിട്ട. സബ് ഇൻസ്‌പെക്ടർകൃഷ്ണൻ നായർ നിർവഹിച്ചു.കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെൽ ജോയിന്റ് കോർഡിനേറ്റർ ഡോ. ദേവി കെ .എസ് അദ്ധ്യക്ഷയായ പരിപാടിയിൽ വിദ്യാഭ്യാസ ജില്ലാ കൺവീനർ ജോയ്‌സ് മാത്യു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ജയകുമാരി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം ഇൻചാർജ് ഡോ. ബബിൻ ജെ തുറക്കൽ ക്ളാസെടുത്തു.