ഇടുക്കി: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കേരളയിൽ 3 മാസം ദൈർഘ്യമുള്ള ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 13100 രൂപയാണ് ഫീസ്. ഐ ടി ഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡ് പാസായി വിദേശത്തോ നാട്ടിലോ ഉയർന്ന ജോലി ലക്ഷ്യം വെയ്ക്കുന്നവർക്കായി അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്‌സിലേയ്ക്ക് അഡ്മിഷൻ പുരോഗമിക്കുന്നു. 6 മാസം ദൈർഘ്യമുള്ള കോഴ്‌സിന്റെ ആദ്യ രണ്ടുമാസ ട്രെയിനിംഗ് അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജിലും ബാക്കി നാലു മാസം ട്രെയിനിംഗ് കൊച്ചിൻ ഷിപ്പ്യാർഡിലുമാണ് നടക്കുക. കോഴ്‌സ് വിജയകരമായി പൂർത്തിയക്കുന്നവർക്ക് ഒരു വർഷം കൊച്ചിൻ ഷിപ്പ്യാർഡിൽ പെയ്ഡ് അപ്പ്രെന്റീസ്ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക ഫോൺ: 7736925907, 9495999688