കട്ടപ്പന: പച്ചടി ശ്രീനാരായണ എൽ പി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി സ്വാതന്ത്ര്യ ദിന സംഗമം നടത്തി. സ്‌കൂളിലെ മുഴുവൻ കുട്ടികളും സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട പ്രച്ഛന്നവേഷങ്ങളിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വരുന്ന സന്ദർഭങ്ങൾ വേദിയിൽ അവതരിപ്പിച്ചു. 78 മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 78 കുട്ടികൾ അണിനിരന്ന സ്വാതന്ത്ര്യദിന പ്രസംഗം നടത്തി. ഓഗസ്റ്റ് പതിനഞ്ചാം തീയതി സ്വാതന്ത്ര്യ ദിനത്തിന് ദേശീയ പതാക ഉയർത്തുന്ന അംഗൻവാടി, പോലീസ് സ്റ്റേഷൻ, ലൈബ്രറികൾ ക്ലബ്ബുകൾതുടങ്ങിയ എല്ലാ പൊതു സ്ഥാപനങ്ങളിൽ കുട്ടികൾ എത്തിച്ചേരുകയും സ്വാതന്ത്ര്യദിന പ്രസംഗം പറയുകയും ചെയ്യുന്ന പോലെയാണ് കുട്ടികളെ പ്രാപ്തരാക്കിയിരിക്കുന്നത്. പരിപാടികൾക്ക് സ്‌കൂൾ ഹെഡ്മാസ്റ്റർ പി കെ ബിജു, സീനിയർ അസിസ്റ്റന്റ് സതീഷ് കെ വി , മുഴുവൻ അദ്ധ്യാപകരും പങ്കുകൊണ്ടു.