തൊടുപുഴ: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം ഖാദിമേള ആരംഭിച്ചു. തൊടുപുഴ പി.ഡബ്ല്യൂ.ഡി. റസ്റ്റ്ഹൗഹൗസ് ഹാളിൽ നടന്ന ചടങ്ങ് ഡീൻ കുര്യാക്കോസ്.എം.പി ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് മെമ്പർ കെ.ചന്ദ്രശേഖരൻ ആദ്യവിൽപ്പന നിർവഹിച്ചു. സമ്മാനകൂപ്പൺ വിതരണോദ്ഘാടനം ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേഷ് ബാബു നിർവഹിച്ചു. പ്രോജക്ട് ഓഫീസർ ഇ.നാസർ,ബാലുരാജ് പി.റ്റി, കെ.കെ.പ്രസുഭകുമാർ, സി.എസ്.ഷെമീർ എന്നിവർ പ്രസംഗിച്ചു.സെപ്തംർ14 വരെയാണ് ഓണം ഖാദി വിപണനമേള സംഘടിപ്പിച്ചിരിക്കുന്നത്. സിൽക്ക് സാരികൾ, കോട്ടൺ ഷർട്ടുകൾ, സിൽക്, കോട്ടൺ തുണിത്തരങ്ങൾ, ബെഡ്ഷീറ്റുകൾ, പഞ്ഞിമെത്തകൾ, വില്ലേജ് ഇൻഡസ്ട്രീസ് ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.വിപണന മേളയിൽ 30 ശതമാനം വരെ സ്‌പെഷ്യൽ റിബേറ്റും, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരുലക്ഷം രൂപ വരെ ക്രെഡിറ്റും ലഭിക്കും.ഓരോ ആയിരം രൂപയുടെ പർച്ചേയ്സിനും സമ്മാനകൂപ്പണുകളുണ്ട്. ആഴ്ചതോറുമുള്ള നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.