വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പരിശോധനയിൽ വ്യാപക ക്രമകേടുകൾ നടത്തിയ നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. മെഫിൻ ജെ.എം, ,അമ്പിളി.ആർ,എബനീസർ എബിനി,
സതി.എ എന്നിവരെയാണ് പിരിച്ചുവിട്ടത്.ജൂൺ19,21 തീയതി കളിൽ വണ്ടിപ്പെരിയാർ പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമകേടുകൾ കണ്ടെത്തിയത്..
മുൻവർഷങ്ങളിൽ ഏറ്റെടുത്തു നടപ്പാക്കിയ പ്രവർത്തികളിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നിഷ്‌കർഷിക്കുന്ന രീതിയിലുള്ള എല്ലാ റിക്കാർഡുകളും ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാകാലങ്ങളായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും, സംസ്ഥാന മിഷനും ജില്ലാ മിഷനുകളും നൽകുന്ന ഉത്തരവുകളും സർക്കുലറുകളും മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കാതെ യാണ് വണ്ടിപ്പെരിയാർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. പരിശോധനയിൽ പരിശോധനയിൽ 23ഗുരുതര കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
വർഷങ്ങളായി തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തി പരിചയവും പരിശീലനവും, ഉള്ള ജീവനക്കാർ ഗുരുതരമായ സാമ്പത്തിക ക്രമക്കേടും, അഴിമതിയുമാണ് നടത്തിയിരിക്കുന്നത് എന്ന് കണ്ടെത്തി.
മസ്റ്റ് റോൾ തയാറാക്കുന്നതിലും എം.ബുക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന തുകയും, കൊടുത്ത തുകയും തമ്മിൽ വ്യത്യാസം, തൊഴിലാളികൾക്ക് അർഹതയുള്ള കൂലി നിഷേധിക്കുകയും, നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടത്തിയിരിക്കുന്നത് സാധനസാമഗ്രികളുടെ തുക നൽകാതെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക വഴി പഞ്ചായത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തി. ഈ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അക്രഡിറ്റഡ് എൻജിനീയർ, സീനിയർ ഓവർസിയർ, സീനിയർ അക്കൗണ്ടന്റ് കം ഐ ടി. അസ്സിസ്റ്റന്റ് മാർ എന്നിവരെ സർവ്വീസിൽ തുടരാൻ പാടില്ല എന്ന് ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. കരാർ വ്യവസ്ഥയിൽ ആയിരുന്നു വർഷങ്ങളായി ഇവർ ജോലി ചെയ്തിരുന്നത്. പഞ്ചായത്തിന് നഷ്ടമായ തുകഇവരിൽ നിന്നു. ഈടാക്കണം അതിന് വേണ്ട നടപടി സ്വീകരിക്കണം. കണ്ടെത്തിയ കാരണങ്ങൾ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ തിരുവനന്തപുരത്തിനും, ജോയിന്റ ഡയറക്ടർ ഇടുക്കിഎൽ.എസ് ജി.ഡി. ക്കും കൈമാറി.