തൊടുപുഴ :സംസ്ഥാനത്തെ സർവീസ് പെൻഷൻകാരോട് സർക്കാർ നീതി കാണിക്കണമെന്ന് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട് ആവശ്യപ്പെട്ടുമെഡിസിപ്പ് ആനുകൂല്യങ്ങൾ കിട്ടാതെ വലയുന്ന അവസ്ഥയാണ് ഇപ്പോൾ പെൻഷൻകാർ നേരിടുന്നത് ഇതിന് പരിഹാരം കാണുന്നതിന് സർക്കാർ അടിയന്തരമായി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷൻ കൗൺസിൽ ജില്ലാ സമ്മേളനം തൊടുപുഴ ജോയിന്റ് കൗൺസിൽ എംപ്ലോയീസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സുകേശൻ ചൂലിക്കാട് പറഞ്ഞു. അബ്ദുൽ കലാം ആരിഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സുശീലൻ അനു പ്രമേയവും പി .എസ് ശകുന്തള രക്തസാക്ഷി പ്രമേയവും പി.ജെ ജയ സ്വാഗതവും പറഞ്ഞു റെജി പി .ജെ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി എ.ജി.രാധാകൃഷ്ണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ്കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി ആർ ബിജുമോൻ,സംസ്ഥാന കൗൺസിൽ അംഗം വി.എം.ഷൗക്കത്തലി , ജില്ല ജോയിന്റ് സെക്രട്ടറി എ. കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു.എം.കെ ശോഭ നന്ദി പറഞ്ഞു .പുതിയ ഭാരവാഹികളായി അബ്ദുൽ കലാം ആരിഫ് (പ്രസിഡന്റ് ) സുശീലൻ,ശകുന്തള ഢവൈ. പ്രസിഡന്റുമാർഝ, റെജി പി.ജെ (സെക്രട്ടറി), വി.വി. ജോസഫ് ,എം .കെ ശോഭ (ജോയിന്റ് സെക്രട്ടിമാർ) ഡെയ്‌സി.എം. തോമസ്(ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.