ഇടുക്കി : എസ്. എൻ. ഡി. പി യോഗം 1709ാം നമ്പർ ഇടുക്കി ചട്ടിക്കുഴി ശാഖയുടെ അഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷം 20ന് ശ്രീ ധർമ്മശാസ്താ ദേവി ഗുരുദേവ ക്ഷേത്രത്തിൽ നടക്കും.രാവിലെ ശാഖാ പ്രസിഡന്റ് ഇ. എം സുഭാഷ് പതാക ഉയർത്തും.തുടർന്ന്സമൂഹപ്രാർത്ഥന. ജയതി ദിന സന്ദേശം ഇടുക്കി യൂണിയൻ പ്രസിഡന്റ് പി രാജൻ നൽകും.ചടങ്ങിൽ എസ്. എസ്. എൽ. സി , പ്ളസ്ടു പരീക്ഷകളിൽ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുമെന്ന് ശാഖ സെക്രട്ടറിശ്രീലാൽ അറിയിച്ചു.

തൊടുപുഴ: എസ്. എൻ. ഡി. പിയോഗം തൊടുപുഴ ടൗൺ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് രാവിലെ ഒൻപതിന് ശാഖാ പ്രസിഡന്റ് ഡി. മനോഹരൻ പതാക ഉയർത്തും. 9.30 മുതൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, കുട്ടികളുടെ കലാപരിപാടികൾ. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ പ്രസിഡന്റ് ഡി. മനോഹരന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനം വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്യും. ചെറായ്ക്കൽ ക്ഷേത്രം മാനേജർ കെ. കെ. മനോജ് ഗുരുദേവ സന്ദേശം നൽകും. ശാഖാ സെക്രട്ടറി എ. വി. വിജയൻ സ്വാഗതവും വനുതാസംഘം സെക്രട്ടറി മഞ്ജു സുഭാഷ് നന്ദിയും പറയും. മംഗല്യസഹായ നിധി, ചികിൽസാ സഹായം, സാമൂഹ്യക്ഷേമപെൻഷൻ, ഓണക്കോടി എന്നിവയുടെ വിതരണവും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടക്കും.