ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8 30ന് നിറപുത്തരി നടക്കും. രാവിലെ അഞ്ചിന് അഷ്ടഭിഷേകം ഗണപതിഹോമം .ആറ് മുതൽ നാരായണീയം, കനകധാരാസ്തവം, മഹാലക്ഷ്മ്യാഷ്ടകം എന്നിവ പാരായണം ചെയ്യും. തുടർന്ന് പൂജിച്ച നെൽക്കെതിരുകൾ ക്ഷേത്രം മേൽശാന്തി പെരിയമന ഹരിനാരായണൻ നമ്പൂതിരി ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. വൈകുന്നേരം വിശേഷാൽ ദീപാരാധന.