തൊടുപുഴ: മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ എം.കെ. സാനു ചെയർമാനായി രൂപീകൃതമായ കുമാരനാശാൻ ചരമശതാബ്ദി ആചരണകമ്മിറ്റിയുടെ ജില്ലയിലെ പ്രഥമ പരിപാടി 20 ന് തൊടുപുഴയിൽ സംഘടിപ്പിക്കും.'ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ ആസ്വാദനം എൻ.എസ്.എസ് ഹാളിൽ ഉച്ചകഴിഞ്ഞ് 2 ന് നടക്കും. എം.പി. ശശീന്ദ്രൻ അദ്ധ്യക്ഷനാകും. പ്രമുഖ സാഹിത്യകാരൻ യ ജോസ് കോനാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആചരണ സമിതിയെ പ്രതിനിധീകരിച്ച് എസ്. സൗഭാഗ്യകുമാരി വിഷയാവതരണം നടത്തുമെന്ന് കൺവീനർ കെ.എൽ. ഈപ്പച്ചൻ അറിയിച്ചു.