ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ 170ാം മത് ജയന്തിയ്ക്ക് മുന്നോടിയായി ഇന്ന് ഇടുക്കി യൂണിയനിൽ പതാക ദിനമായി ആചരിക്കും. യൂണിയൻ ശാഖാ ആസ്ഥാനങ്ങളിൽ പ്രഭാതത്തിൽ പീത പതാക ഉയർത്തും. കൂടാതെ എല്ലാ ഭവനങ്ങളിലും പതാക ഉയർത്തും. വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ ഇത്തവണ ജയന്തി ആഘോഷങ്ങൾ അർഭാട രഹിതമായാണ് നടത്തുന്നത്. ശാഖകളിൽ സമൂഹ പ്രാർത്ഥനയും ജയന്തി സമ്മേളനവും അന്നദാനവും നടത്തും. ജയന്തി ദിനത്തിൽ ലഭിക്കുന്ന സംഭാവന വയനാട് ദുരിത ബാധിതരെ സഹായിക്കുന്നതിന് യോഗം ജനറൽ സെക്രട്ടറിയുടെ ദുരിതശ്വാസ നിധിയലേക്ക് നൽകുമെന്ന് ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു.