ചെറുതോണി: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നും ജനങ്ങളുടെ ആശങ്ക
മാറ്റണമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 35 മൈൽ നിന്നും ആരം
ഭിച്ച വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാർ വിഷയത്തിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനു പകരം
ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നവരെ ഭീതി പരത്തുന്നു എന്ന പേരിൽ
നിയമനടപടിക്ക് വിധേയമാക്കും എന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന സാമൂഹിക നീതിക്കനുസരിച്ചുള്ളതല്ലെന്നും മുഹമ്മദ് കുട്ടി പറഞ്ഞു. ഭരണത്തിലുള്ളപ്പോൾ മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ
മുല്ലപ്പെരിയാർ ഡാം ബലഹീനമാണെന്നുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കാപട്യം
ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ ജാഥാ ക്യാപ്ടനും സംസ്ഥാന സെക്രട്ടറി സിയാദ് പറമ്പിൽ വൈസ് ക്യാപ്ടനും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് മേഴ്‌സി തോമസ് മാനേജരുമായിരുന്നു. ജാഥയുടെ വിവിധ കേന്ദ്രങ്ങളിൽ എൻ.സി.പി. സംസ്ഥാന ജനറൽ സെക്രട്ടറി നൂർജഹാൻ, നാഷണലിസ്റ്റ് കിസാർ സഭ സംസ്ഥാന ജനറൽ സെക്രട്ടറി ബേബി വരിക്കമാക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പൈലി, ജനറൽ സെക്രട്ടറിമാരായ കുര്യച്ചൻ കണ്ടത്തിൽ, ഷൈജു അട്ടക്കുളം, ദൗലത്ത് അസീസ്, പി.പി. അനിൽകുമാർ, ബ്ലോക്ക് പ്രസിഡന്റുമാരായ ജയൻ രാജാക്കാട്, എബ്രഹാം ഈറ്റക്കൽ, ജോച്ചസച്ച, പ്രകാശ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചപ്പാത്തിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ. കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.