തൊടുപുഴ: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ ആവേശവും ധീര രക്തസാക്ഷികളുടെ പോരാട്ടങ്ങളുംസമരചരിത്രങ്ങളും പുതു തലമുറയ്ക്ക് പകർന്ന്നൽകി നാടെങ്ങും വൈവിദ്ധ്യമാർന്ന ചടങ്ങുകളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
വിദ്യാലയങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ ചടങ്ങുകളാണ് നടത്തിയത്. ദേശീയപതാക ഉയർത്തിയും ധധുരപലഹാരങ്ങൾ വിതരണംചെയ്തും റാലികൾ നടത്തിയും പുതുമയാർന്ന പുതിയ പദ്ധതികൾക്ക് തുടക്കമിട്ടും ആഘോഷങ്ങൾക്ക് പൊലിമകൂട്ടി.മന്ത്രി റോഷി അഗസ്റ്റിൻ അഭിവാദ്യം സ്വീകരിച്ചു
ഇടുക്കി: മതത്തിന്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തിയശേഷം വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം. മതനിരപേക്ഷതയിൽ അധിഷ്ഠിതമായെ ഐക്യമാണ് ഇന്ത്യയെ നയിക്കുന്നത്. പ്രകൃതി ദുരന്ത പശ്ചാത്തലത്തിൽ വലിയെ വെല്ലുവിളികളാണ് നമ്മുടെ ജില്ല അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാറിയാൽ പുതിയ ഡാം വേണമെന്നതാണ് നമ്മുടെ ആവശ്യം. തമിഴ്‌നാനാടിന് ആവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തിയാണ് പുതിയ ഡാം നിർമ്മിക്കുക
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ കെടി ബിനു, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി , സബ് കളക്ടർ അരുൺ എസ് നായർ, ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപ് , എ ഡി എം ഷൈജു പി ജേക്കബ്,
ജില്ലാതല വകുപ്പ് മേധാവികൾ , ജീവനക്കാർ,വിദ്യാർഥികൾ , പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പരേഡിൽ പങ്കെടുത്ത പ്ലാറ്റൂണകൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ നടന്നു. തുടർന്ന് വിവിധ സ്‌കൂളുകളിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനവതരണവും, പഴയരിക്കണ്ടം ഹൈസ്‌കൂളിലെ കുട്ടികളുടെ തായമ്പകയും, തേക്കടി ആരണ്യം ട്രൈബൽ ആർട്‌സ് ഗ്രൂപ്പിന്റെ സാംസ്‌കാരിക പരിപാടിയും അരങ്ങേറി.മതത്തിന്റെ പേരിൽ സമൂഹത്തെ ശിഥിലമാക്കാൻ
കമ്പംമെട്ട് : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഉദയ പബ്ലിക് ലൈബ്രറിയുടെ പ്രസിഡന്റ് കെ ബി ചന്ദ്രശേഖരൻ ദേശീയ പതാക ഉയർത്തി ആരംഭിച്ചു. തുർന്ന് നടന്ന യോഗത്തിൽ എഴുത്തുകാരൻ കെ. ടി. രാജീവ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി ലൈബ്രറി സെക്രട്ടറി കെ ആർ തുളസീധരൻ സ്വാഗതം പറഞ്ഞു . മാത്യൂസ് മറ്റ പള്ളി, ടി.പി. കൊച്ചറ, വ്യാപാരി വ്യവസായി സമിതി കമ്പംമെട്ട് യൂണിറ്റ് പ്രസിഡന്റ് കെ. എ. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.വിൻസി വാവച്ചൻ നന്ദി പറഞ്ഞു.
'എവരി ഫ്രൈഡേ ഫൈവ് റുപ്പീസ് ചലഞ്ച് '
നെയ്യശ്ശേരി : എസ് എൻ സി എം എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തിൽ 'എവരി ഫ്രൈഡേ ഫൈവ് റുപ്പീസ് ചലഞ്ച് ' പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചു. എല്ലാ വെള്ളിയാഴ്ചയും സ്കൂളിലെ കുട്ടികൾ അഞ്ചു രൂപയിൽ കുറയാത്ത തുക സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ചലഞ്ച് ബോക്സിൽ നിക്ഷേപിക്കും. ഇങ്ങനെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ആളുകൾക്കും വൃദ്ധസദനങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുന്നതാണ് പദ്ധതി.പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ് സോണൽ ചെയർപേഴ്സൺ അഡ്വ. ജോയി അഗസ്റ്റിൻ നിർവഹിച്ചു. സ്കൂൾ മാനേജർ വിജയൻ താഴാനി, കരിമണ്ണൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ഫ്രാൻസിസ് കുമ്പുങ്ങൽ, ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി, എം .പി .ടി എ ചെയർപേഴ്സൺ ബിജി സാജു, പി.ടി.എ സെക്രട്ടറി അരുൺ ജോസ്, അദ്ധ്യാപകൻ ജിജു ജോസ് എന്നിവർ സംസാരിച്ചു, സി .എം സുബൈർ നന്ദി പറഞ്ഞു.
സ്വാതന്ത്ര്യദിന റാലി
തൊടുപുഴ: ഡോ.എ.പി.ജെ അബ്ദുൽ കലാം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ, സ്വാതന്ത്ര്യ ദിനം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഹെഡ്മിസ്ട്രസ് ജയന്തി കെ എസ് ദേശീയ പതാക ഉയർത്തി. കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, എൻഎസ്എസ് യൂണിറ്റ്, റെഡ് ക്രോസ് യൂണിറ്റ് എന്നിവരുടെ ആഭിമുഖ്യത്തിൽ തൊടുപുഴ നഗരത്തിൽ വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറിൽ കുട്ടികളും അധ്യാപകരും ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിൽ പൂക്കൾ അർപ്പിച്ചു.
തുടർന്ന് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൈനികനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. കരസേനയിലെ സേവനത്തിനുശേഷം വിരമിച്ച ഹവിൽദാർ അബ്ദുൽ റസാക്കിനെ വിദ്യാർത്ഥികൾ പൊന്നാട അണിയിച്ചു.