പീരുമേട് : സർക്കാർ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ (തമിഴ് മീഡിയം) കൗൺസിലർമാരെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യൽ വർക്ക് ,സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആൺ1, പെൺ1) പ്രതിമാസ വേതനം 20000രൂപ. അപേക്ഷ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, (പ്രവൃത്തി പരിചയം കാണിക്കുന്നതുൾപ്പെടെ ) സഹിതം 31ന് വൈകീട്ട് 5ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ. ഇടുക്കി 685603 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862296297.