ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം തടഞ്ഞിട്ടില്ലന്ന് ഡി .ടി .പി സി സെക്രട്ടറി അറിയിച്ചു. മറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തുതാവിരുദ്ധമാണ് .രാമക്കൽമേടിന് സമീപത്തുള്ള ചെറിയ ഒരു പ്രദേശത്ത് മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാന ആകർഷണമായ കുറവൻ കുറത്തി ശിൽപ്പം, വേഴാമ്പൽ ശിൽപ്പം, കുട്ടികളുടെ പാർക്ക്, തമിഴ്‌നാടിന്റെ ദൃശ്യം ആസ്വദിക്കാവുന്ന വ്യൂ പോയിന്റ്, സമീപത്തുള്ള ആമപ്പാറ ടൂറിസം കേന്ദ്രം, കാറ്റാടിപ്പാടം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം പൂർണതോതിൽ പ്രവർത്തിക്കുന്നു.