വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ പഞ്ചായത്തിൽമഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ വ്യാപക കൃമക്കേടുകളെ സംബന്ധിച്ച് അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു.നാല് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട നടപടിയിൽ രണ്ട് ജീവനക്കാർ പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ ജോലിയിൽ തുടരാനാണ് ഹൈക്കോടതിയിൽ നിന്നും അനുമതി ലഭിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഓവർസിയർ അമ്പിളി ആർ, എ.ഐ.ടി.എ. സതി.എ എന്നിവരാണ് ജോലിയിൽ തുടരാൻ അനുമതി ലഭിച്ചിരിക്കുന്ന കരാർ ജീവനക്കാർ.
തൊഴിലുറപ്പ് പദ്ധതിയിൽ വ്യാപക കൃമക്കേടുകൾസംബന്ധിച് പരിശോധന തുടരുന്നു. നാലുവർഷക്കാലമായി ചെയ്ത തൊഴിലുറപ്പ് പദ്ധതിയിൽ 368 ഫയലുകളിലാണ് ക്രമക്കേട് നടന്നതായാട്ടാണ്തൊഴിലുറപ്പ് പദ്ധതി പ്രോഗ്രം കോർഡിനേറ്റർ കണ്ടെത്തിയിട്ടുള്ളത്.