തൊടുപുഴ: അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാവുന്ന മുല്ലപെരിയാർഡാം പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് മർച്ചന്റ്‌സ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ മുല്ലപ്പെരിയാർ ഒരു ഓർമ്മപ്പെടുത്തലെന്ന പേരിൽ ഉപവാസ സമരം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം ഉദ്ഘാടനം ചെയ്തു.

മർച്ചന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.റസ്സൽ ജോയി, ബെന്നി ജോസഫ് സി. ആർ. നീലകണ്ഠൻ,ന്തോഷ് വർഗീസ്,തൊടുപുഴ ഇമാം കൗൺസിൽ ചെയർമാൻ നൗഫൽ കൗസരി, സ്വാമി അയ്യപ്പദാസ്,ഫാ. ജോർജ് താനത്ത്പറമ്പിൽ,ആം ആദ്മി സ്റ്റേറ്റ പ്രസിഡന്റ് വിനോദ് സാജു, കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, വർക്ഷോപ് അസ്സോ.ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗതൻ,ട്രാക് വൈസ്പ്രസിഡന്റ് സണ്ണി തെക്കേക്കര,മുല്ലപെരിയാർ സമരസമിതി ചെയർമാൻ സി പി റോയ്,എം എൻ ജയചന്ദ്രൻ,കെ.എച്ച്.എഫ്.എ പ്രസിഡന്റ് എം എൻ ബാബു,അഡ്വ. സി. കെ.വിദ്യാസാഗർ, ബേബി ജോർജ്, തങ്കച്ചൻ കോട്ടക്കകം, റ്റി.എം ശശി, നാസർ സൈര, ബേബി അടിമാലി, അനിൽ പീടികപറമ്പിൽ, ഷെരീഫ് സർഗ്ഗം, ടി എൻ പ്രസന്നകുമാർ,കെ പി ശിവദാസ് എന്നിവർ സംസാരിച്ചു. സമാപനസമ്മേളനത്തിൽ സിനിമാതാരം അശോകൻ,കെ.വി.വി.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി .എം ബേബി,ബാബു വള്ളിപ്പാട്ട്,പി അജീവ്, പ്രജീഷ് രവി, ജോഷി ഓട്ടോജെറ്റ്, കെ എം സുബൈർ,ബാസിത് ഹസ്സൻ, പ്രസിഡന്റ് കെ ആർ വിനോദ് എന്നിവർ പ്രസംഗിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന് നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.