വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രം ചുറ്റമ്പലത്തിന്റെയും പ്രാർത്ഥനഹാളിന്റെയും സമർപ്പണത്തിന്റെ നോട്ടീസ് പ്രകാശനം തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു നിർവ്വഹിച്ചു. ​ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എസ്.ബി. സന്തോഷ്, മാതൃസമിതി അംഗങ്ങൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്രം മാനേജർ കെ.കെ. മനോജിന് നൽകി പ്രകാശനം കർമ്മം നിർവ്വഹിച്ചു.