കട്ടപ്പന . പുളിയൻമലക്ക് സമീപം ഹേമക്കടവിൽ ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെല്ലാർകോവിൽ കോണോത്തറ ജോൺസന്റെ മകൻ ക്രിസ്റ്റിൻ തോമസ് (23) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ക്രിസ്റ്റിൻ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കട്ടപ്പനയിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. സംസ്‌കാരം നടത്തി. അമ്പിളിയാണ് മാതാവ്. ബിരുദ വിദ്യാർത്ഥിയായ അക്‌സ ഏക സഹോദരിയാണ്.