പീരുമേട്:കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ ഡിണ്ടിക്കൽ -കൊട്ടാരക്കര ദേശിയ പാതയിൽ ഇന്നലെ കഠിനമായ കോട മഞ്ഞിറങ്ങിയത് വാഹന യാത്രികരെയും ഡ്രൈവർമാരെയും പ്രതിസന്ധിയിലാക്കി. പീരുമേട് മുതൽ, കുട്ടിക്കാനം വളഞാങ്ങാനം, മുറിഞ്ഞ പുഴ, അമലഗിരി,പുല്ലുപാറ, പെരുവന്താനം വരെയും വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. പരസ്പ്പരം അടുത്ത് വന്ന് കൂട്ടി ഇടിച്ചാൽ പോലും തിരിച്ചറിയാൻ കഴിയാത്ത വിധം കോടമഞ്ഞാൽ ഡ്രൈവർമാർ ഏറെ ക്ലേശിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതൽ കൊടും മഞ്ഞ് അനുഭപ്പെടുകയായിരുന്നു. റോഡിന്റെ വശങ്ങളിലെ റിഫ്‌ളക്ടറും ക്രാഷ് ബാരിയറും ഉള്ളതു കൊണ്ടാണ് വാഹനങ്ങൾ ഒരുവിധം യാത്ര തുടർന്ന്.മുണ്ടക്കയം വരെ വാഹന യാത്രക്കാർ വലിയ പ്രതിസന്ധിയിലായിരുന്നു.. ഏറ്റവും കൂടുതൽ അപകടം മേഖല നിലനിൽക്കുന്ന കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കോടമഞ്ഞു കാരണം വാഹനങ്ങൾ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു.. വലിയ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും വളരെ സാവധാനത്തിലാണ് നീങ്ങിയത്.

ടൂറിസ്റ്റ് മേഖലകളായ വാഗമണ്ണിലും, പരുന്തുംപാറയിലും രാവിലെ മുതൽ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിരുന്നു.ഇവരുടെ മടക്കയാത്ര കൊടും മഞ്ഞി മഴയിലും ഏറെ തടസ്സപ്പെട്ടു.