മൂലമറ്റം: തുമ്പിച്ചി മലയിൽ നിന്ന് താഴേക്ക് ചാടി യുവാവ് ആത്മഹത്യ ചെയ്തു.തുമ്പിച്ചിതൈപ്ലാക്കൽ അനു (21 )ആണ് മരിച്ചത് വ്യാഴാഴ്ച രാവിലെ 7 മണിയോടു കൂടി ബൈക്കിൽ തുമ്പിച്ചി മലയിലേക്ക് പോയ അനു അവിടെ ചെന്ന് പലരേയും ഫോണിൽ വിളിച്ചു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ച് എത്താത്തതിനെ തുടർന്ന് കൂട്ടുകാർ അന്വേഷിച്ച് ചെന്നപ്പോൾ ഷർട്ട് ഒരു മരത്തിൽ തങ്ങി കിടക്കുന്നത് കണ്ടു.ഉടൻ തന്നെ കുളമാവ് പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് 500 അടി താഴ്ച്ചയിൽ നിന്നും കണ്ടെത്തിയത്. മരണം സംഭവിച്ചിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് മരണകാരണമെന്നറിയുന്നു കുളമാവ് സർക്കിൾ ഇൻസ്പക്ടർ സുബിൻ തങ്കച്ചന്റ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി . പിതാവ്: ഭാസ്‌ക്കരൻ . മാതാവ് : കുമാരി. സഹോദരങ്ങൾ : കുട്ടപ്പൻ , അമ്പിളി .സംസ്‌കാരം നടത്തി