മൂലമറ്റം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണൻ പതാകയുയർത്തി. ശാഖാ സെക്രട്ടറി എം.ജി. വിജയൻ ചതയ ദിനാഘോഷങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബിറ്റാജ് പ്രഭാകരൻ,സി.ബി. ലാൽ, എ.കെ. ശശിധരൻ, കെ.ആർ. സോമൻ, സി.ടി. ഹരിദാസ്, അഭിഷേക് ഗോപൻ, രാധാ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.