car
അപകടത്തിൽപ്പെട്ട കാർ

മുട്ടം: പെരുമറ്റം ഇറക്കത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് വന്ന കാറും മൂലമറ്റം ഭാഗത്തേക്ക് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ 2 കാറുകളുടെയും മുൻവശം തകർന്നു. കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുട്ടം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.