ഇടവെട്ടി: തപസ്യ കലാസാഹിത്യവേദി ഇടവെട്ടി യൂണിറ്റിൽ ശാസ്ത്രീയനൃത്ത പരിശീലന ക്ളാസ്സ് ആരംഭിച്ചു. ഇടവെട്ടിശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള
പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി എം.ആർ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തപസ്യ ജില്ലാ അദ്ധ്യക്ഷൻ വി .കെ സുധാകരൻ നിർവഹിച്ചു.ക്ഷേത്രം മേൽശാന്തി പെരിയമന ഹരി നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. നർത്തകനും നൃത്താദ്ധ്യാപകനുമായ നാട്യാലയ രവികുമാറിനെ ചടങ്ങിൽ ആദരിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി .ബി ജയൻ, തപസ്യ സംസ്ഥാന സമിതി അംഗം വി.കെ ബിജു, ജില്ലാ സെക്രട്ടറി സിജു ബി പിള്ള, ഇടവെട്ടി യൂണിറ്റ് ഭാരവാഹികളായ രാജഗോപാൽ, സുനിൽ കെ മേനോൻ , വി.എം ബിജു , ശ്യാമളവിജയൻ എന്നിവരും പ്രസംഗിച്ചു. എല്ലാ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഇടവെട്ടി ക്ഷേത്രം ഊട്ടുപുരയിലാണ് ക്ലാസുകൾ നടക്കുന്നത്.