newman

തൊടുപുഴ : ജീവിത വിജയ ത്തിന് പ്രതിസന്ധികളെ മറികടക്കുവാനുള്ള അനുഭവസമ്പത്ത് വിദ്യാർത്ഥികൾ ആർജിച്ചെടക്കേണ്ടത് അവരുടെ ജീവിത വിജയത്തിനും സമൂഹത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണെന്നും ,എൻ സി സി പോലുള്ള സംഘടനകൾ ഈ മേഖലയിൽ സുത്യർഹമായ സംഭാവനകൾ നൽകുന്നുവെന്നും ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി അഭിപ്രായപ്പെട്ടു. തൊടുപുഴ ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച തൽസൈനിക് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു കളക്ടർ. 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ പ്രശാന്ത് നായർ, കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ.അലക്സ്, അസോസിയേറ്റ് എൻ. സി. സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, സബേദാർ മേജർ സുഗ്ജിത് സിംഗ് എന്നിവർ പ്രസംഗിച്ചു.കേരള ലക്ഷ്യദീപ് ഡയറക്ടറേറ്റ് എൻ സി സി ടീമിനെ തിരഞ്ഞെടുക്കാനുള്ള 30 ദിവസത്തോളം നീണ്ട ക്യാമ്പിനാണ് ന്യൂമാൻ കോളേജ് വേദിയായത്.