joseph
കർഷക ദിനത്തിൽ ബാലക്ഷീര കർഷകൻ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയെ പി.ജെ. ജോസഫ് എം.എൽ.എ ആദരിക്കുന്നു

തൊടുപുഴ: കെ.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ബാലക്ഷീര കർഷകൻ വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നിയെ ആദരിച്ചു. പി.ജെ. ജോസഫ് എം.എൽ.എ മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ് കുന്നപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, ഉന്നതാതികാര സമിതി അംഗം അപു ജോൺ ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പൊന്നാട്ട്, വഴിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവേൽ, അഡ്വ. റെനിഷ് മാത്യു, കെ.എസ്.സി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യൂ, ജെൻസൻ ജോസ്, തേജസ് ബി തറയിൽ, എഡ്വിൻ ജോസ്, അഭിഷേക് ബിജു,​ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡെൽവിൻ ജോസ്, മെൽബിൻ മാത്യു, ഗ്ലെൻ ക്രിസ്റ്റോ, ഉദയൻ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.