sukumaran
കെ.എസ്.എസ്.പി.യു പെൻഷൻ ഭവൻ യൂണിറ്റ് കൺവെൻഷൻ തൊടുപുഴയിൽ കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റിയംഗം കെ.ഡി.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിക്കുന്നതിനും നവാഗതരായ പെൻഷൻകാരെ അംഗത്വം നൽകി സ്വീകരിക്കുന്നതിനുമായി തൊടുപുഴ പെൻഷൻ ഭവൻ യൂണിറ്റ് കൺവൻഷൻ നടത്തി. തൊടുപുഴ പെൻഷൻഭവൻ ഹാളിൽ നടന്ന പരിപാടി ജില്ലാ കമ്മറ്റിയംഗം കെ.ഡി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ. ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ മെമന്റോ നൽകി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി സുകു ടി.കെ, ജില്ലാ കമ്മറ്റിയംഗം കെ.എം. തോമസ്, ജില്ലാ കമ്മറ്റിയംഗം എൻ.പി. പ്രഭാകരൻ നായർ, സംസ്ഥാന കൗൺസിൽ അംഗം പി.ഒ. മേരി, യൂണിറ്റ് വൈസ് പ്രസിഡന്റ് പ്യാരിലാൽ കെ.ബി എന്നിവർ പ്രസംഗിച്ചു.