കട്ടപ്പന: സെന്റ് ജോൺസ് ആശുപത്രിയുടെയും വൈ.എം.സി.എയുടെയും പവർ ഇൻ ജീസസ് (ഹിന്ദി) ചർച്ചിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ പള്ളിക്കവല സി.എസ്.ഐ ഗാർഡനിലെ വൈ.എം.സി.എ ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. കട്ടപ്പന എസ്.എച്ച്.ഒ. ടി.സി. മുരുകൻ ഉദ്ഘാനം ചെയ്യും. വൈ.എം.സി.എ പ്രസിഡന്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷനാകും. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ത്വക്ക് രോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കും. രക്തസമ്മർദം, പ്രമേഹം തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമാണ്. ആവശ്യമുള്ളവർക്ക് കുറഞ്ഞനിരക്കിൽ ആശുപത്രിയിൽ തുടർചികിത്സ ലഭ്യമാക്കും.