കുമളി: ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയനിലെ എല്ലാ ശാഖകളിലും വിവിധ പരിപാടികളോടെ ആഘോഷിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. പോഷക സംഘടനകളായ യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം, കുമാരീസംഘം, ബാലജനയോഗം കുടുംബയോഗങ്ങൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ശാഖകളിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. ക്ഷേത്രങ്ങൾ ഗുരുമന്ദിരങ്ങൾ, ശാഖാ ആഫീസുകൾ,ആഡിറ്റോറിയങ്ങൾ എന്നിവടങ്ങളിലെല്ലാം രാവിലെ പ്രഭാത പൂജ, പതാക ഉയർത്തൽ, ഗുരുപുഷ്പാജ്ഞലി, സമൂഹ പ്രാർത്ഥന, ചതയ ദിന സമ്മേളനം, ചതയ സദ്യ, ചതയ ദിന സമ്മേളനം, കലാ സാഹിത്യ മത്സരങ്ങൾക്കുള്ള സമ്മാനദാനം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണം, വിവിധ സഹായ ധനവിതരണം, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.
കുമളി ശാഖ
കുമളി ശാഖയിൽ രാവിലെ ആറിന് പ്രഭാത പൂജ, 7.15ന് കുമളി ടൗണിലെ ശാഖാ ആഫീസിൽ പ്രസിഡന്റ് എം.ഡി. പുഷ്‌കരൻ മണ്ണാറത്തറയും 7.45ന് വലിയകണ്ടം ഷോപ്പിംഗ് കോപ്ലക്സിൽ സെക്രട്ടറി എൻ.കെ. സജിമോനും പതാക ഉയർത്തും. എട്ടിന് കുമളി ശാഖ ഓഡിറ്റോറിയത്തിൽ സമൂഹപ്രാർത്ഥനയും ഗുരുപുഷ്പാജ്ഞലിയും നടക്കും. തുടർന്നു കുമളി ഹോളിഡേ ഹോം ആഡിറ്റോറിയത്തിൽ നടക്കുന്ന ചതയ ദിന സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. എം.ഡി പുഷ്‌ക്കരൻ അദ്ധ്യക്ഷനാകും. യൂണിയൻ തലത്തിൽ നടന്ന കലാ- സാഹിത്യ മത്സരങ്ങളിൽ കുമളി ശാഖയിൽ നിന്ന് പങ്കെടുത്തവരുടെ കലാപരിപാടികൾ നടക്കും. ചതയദിന സദ്യയ്ക്കു ശേഷം വനിതാ സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിരയും കുമാരി സംഘത്തിന്റെ നേതൃത്വത്തിൽ കോലടികളിയും ഉണ്ടാകും. തുടർന്ന് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഉത്പന്ന ലേലം നടക്കും.
ഡൈമുക്ക് ശാഖയിൽ
ഡൈമുക്ക് ശാഖയിൽ ആറിന് പ്രഭാത ഭേരി, 6.30ന് ഗണപതി ഹോമം 8.30ന് പതാക ഉയർത്തൽ, ശാഖാ പ്രസിഡന്റ് എൻ.കെ. മനോജ് പതാക ഉയർത്തും. 9.30ന് നടക്കുന്ന ചതയ ദിനസമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. കെ.എൻ. മനോജ് അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു കീന്തനാനിക്കൽ ചതയസന്ദേശം നൽകും. വി.കെ. ശ്രീധരൻ, പി.ടി. മനു എന്നിവർ പ്രസംഗിക്കും. കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ്, വിവിധ കലാ സാഹിത്യ മത്സര വിജയികൾക്കുള്ള സമ്മാനദാനം, ടി.കെ. രാജുവിന്റെ പഠനക്ലാസ് എന്നിവയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് ചതയ സദ്യ. തുടർന്ന് വിവിധ കലാപരിപാടികൾ.
ആന വിലാസം ശാഖയിൽ
രാവിലെ എട്ടിന് ശാഖാ പ്രസിഡന്റ് കെ.എം. വിജയൻ കൂടിലുമറ്റത്തിൽ പതാക ഉയർത്തും. തുടർന്ന് ഗുരുപൂജയും സമൂഹപ്രാർത്ഥനയും. 11.30ന് നടക്കുന്ന ജയന്തി സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. കെ.എം. വിജയൻ അദ്ധ്യക്ഷനാക്കും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ചതയസന്ദേശം നൽകും. യൂണിയൻ കൗൺസിലർമാരായ പി.എസ്. ചന്ദ്രൻ, കെ.ആർ. സദൻ, രാജൻ എം.ജി. ഷിജു, വിനോദ് ശിവൻ, ആശ അഭിലാഷ്, സിന്ധു ബിജു, ഇന്ദിരാ വിജയൻ, പി.ബി. ബിബിൻ, കെ.എസ് അനന്തകൃഷ്ണ, ശ്രീനന്ദ ഗിരീഷ്, കെ.ആർ. അഖിലേഷ്, എം.എസ്. ബിനീഷ് കുമാർ, ടി.ബി. ഷിജു എന്നിവർ പ്രസംഗിക്കും. സ്‌കോളർഷിപ്പു വിതരണം, സമ്മാനദാനം എന്നിവ നടക്കും. തുടർന്ന് വിവിധ കലാപരിപാടികൾ