അരിക്കുഴ ശാഖ
അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 20ന് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. രാവിലെ ഏഴിന് പതാക ഉയർത്തൽ, 9.30ന് ഘോഷയാത്ര. 11ന് പൊതുസമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് റ്റി.ആർ ഷാജിയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സ്മിത ഉല്ലാസ് ഉദ്ഘാടനം ചെയ്യും. കവി സുകുമാർ അരിക്കുഴ സന്ദേശം നൽകും. മുൻ ശാഖാ സെക്രട്ടറി പി.എം. സുകുമാരനെ ആദരിക്കും. മണക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ദാമോധരൻ നമ്പൂതിരി, മണക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ റോഷ്നി ബാബുരാജ്, വനിതാസംഘം പ്രസിഡന്റ് രേഖാ അനീഷ്, സെക്രട്ടറി ശോഭ രമണൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിൽ സുഭാഷ്, സെക്രട്ടറി ഭരത് ഗോപൻ, കുമാരിസംഘം പ്രസിഡന്റ് നന്ദന ഷിജോ, സെക്രട്ടറി അതുല്യ ഷാജി എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് ഒന്നിന് ജയന്തി സദ്യയും നടക്കും.
വഴിത്തല: ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം വഴിത്തല ശാഖയിൽ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും. ശാഖാ പ്രസിഡന്റ് ഷൈൻ പാറയിലിന്റെ അദ്ധ്യക്ഷതയിൽ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ പി.സി ജോസഫ് ജയന്തി സന്ദേശം നൽകും. ശിവഗിരിമഠം മഹാദേവാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. വനിതാസംഘം മുൻ വൈസ് പ്രസിഡന്റ് മനോരമ രവി കുന്നിക്കൊമ്പിൽ മെമ്മോറിയൽ കുടുംബം ഏർപ്പെടുത്തിയിരിക്കുന്ന ശാഖയിൽ പിന്നോക്കം നിൽക്കുന്നവർക്ക് നൽകുന്ന സഹായ വിതരണവും പുറപ്പുഴ ആരക്കുഴ പഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട ടി.വി പുരുഷൻ അയ്യംകോവിലിനെ ആദരിക്കലും യൂണിയൻ കൗൺസിലർ സ്മിത ഉല്ലാസ് നിർവഹിക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നി ഉണ്ടാകും.
കരിമണ്ണൂർ: കരിമണ്ണൂർ ശാഖയിൽ രാവിലെ ഏഴിന് ഗുരുമന്ദിര പൂജാ വഴിപാടുകൾ, എട്ടിന് പതാക ഉയർത്തൽ, 10ന് ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് ഘോഷയാത്ര, 11 ന് ഗുരുസ്മരണ എന്നിവ നടക്കും. ശാഖാ പ്രസിഡന്റ് സി.എൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ കൺവീനർ പി.ടി. ഷിബു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ സന്ദേശം നൽകും. യോഗത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. ശാഖാ സെക്രട്ടറി വിജയൻ താഴാനി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സി.വി. ബിനു നന്ദിയും പറയും.
ഉടുമ്പന്നൂർ: ഉടുമ്പന്നൂർ ശാഖയിൽ രാവിലെ ഒമ്പതിന് പതാക ഉയർത്തൽ, പരിയാരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മഹാഗുരുപൂജയും സമൂഹ പ്രാർത്ഥനയും, 11.30ന് ജയന്തി സദ്യ, ഉച്ചകഴിഞ്ഞ് 1.30 മുതൽ ഉടുമ്പന്നൂർ ടൗണിൽ ജയന്തി ഘോഷയാത്ര, 2.30 മുതൽ ജയന്തി സമ്മേളനം എന്നിവ നടക്കും. ഉടുമ്പന്നൂർ ശാഖാ പ്രസിഡന്റ് പി.ജി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു മുഖ്യപ്രഭാഷണം നടത്തും. ഉടുന്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ സന്ദേശം നൽകും. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ സംഘടനാ സന്ദേശം നൽകും. ഉടുമ്പന്നൂർ ശാഖാ സെക്രട്ടറി പി.കെ. രാമചന്ദ്രൻ സ്വാഗതവും ശാഖാ കമ്മിറ്റിയംഗം ടി.പി. സാജു നന്ദിയും പറയും.
മുട്ടം: മുട്ടം ശാഖയിൽ ജയന്തി ആഘോഷം ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കും.
രാവിലെ ആറിന് നടതുറക്കൽ, ഏഴിന് പ്രഭാതപൂജ, എട്ടിന് ഗുരുദേവകൃതികളുടെ പാരായണം, ഒമ്പതിന് പതാക ഉയർത്തൽ, 9.30ന് വിശേഷാൽ ഗുരുപൂജ, 9.45 ന് വനിതാസംഘം തൊടുപുഴ യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ് ജയന്തി സന്ദേശം നൽകും. തുടർന്ന് വിദ്യാഭ്യാസ പാരിതോഷിക വിതരണവും ആദരിക്കലും നടക്കും. 10.15ന് ഗവേഷക സ്നേഹ ബാലൻ പ്രഭാഷണം നടത്തും.