​ക​രി​മ​ണ്ണൂ​ർ​: ​സ്വാ​ത​ത്ര്യ​ ദി​നാ​ഘോ​ഷ​ത്തിന്റെ ​ ഭാ​ഗ​മാ​യി​ഇ​ളം​ദേ​ശം​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്കൂ​ൾ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ മെ​ഗാ​ ഫ്രീ​ഡം​ ക്വി​സ്സ് സം​ഘ​ടി​പ്പി​ച്ചു​. ക​രി​മ​ണ്ണൂ​ർ​ സെ​ൻ​റ് ജൊ​സ​ഫ് ഹ​യ​ർ​ സെ​ക്ക​ൻ്റ​റി​സ്കൂ​ളി​ൽ​ ന​ട​ത്തി​യ​ ച​ട​ങ്ങി​ൽ​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ടോ​മി​കാ​വാ​ലം​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗം​ ഇ​ന്ദു​ സു​ധാ​ക​ര​ൻ​ ഉ​ദ് ഘാ​ട​നം​ ചെ​യ്തു​. വൈ​സ് പ്ര​സി​ഡന്റ് ജി​ജി​ സു​രേ​ന്ദ്ര​ൻ​ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ​​ അ​ഡ്വ​ .ആ​ൽ​ബ​ർ​ട്ട് ജോ​സ്, നൈ​സി​ ഡെ​നി​ൽ,​ സ്കൂ​ൾ​ ഹെ​ഡ് മാ​സ്റ്റ​ർ​ സ​ജി​ മാ​ത്യു​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം​ എ​.വി​ ജോ​ൺ​ സ്വാ​ഗ​ത​വും​ ബി. ഡി. ഒ അ​ജ​യ് ഏ​.ജെ​ ന​ന്ദി​യും​ പറഞ്ഞു. ​ മ​ത്സ​ര​ത്തി​ലെ​ ഒ​ന്നാം​ സ്ഥാ​നം​ എസ്. എൻ. എംവി. എച്ച്.എസ്. എസ് വ​ണ്ണ​പ്പു​റ​വും​ ര​ണ്ടാം​സ്ഥാ​നം​ ടെ​ക്നി​ക്ക​ൽ​ സ്കൂ​ൾ​ കാ​ളി​യാ​റും​ ക​ര​സ്ഥ​മാ​ക്കി​. പ​ങ്കെ​ടു​ത്ത​ മു​ഴു​വ​ൻ​ സ്കൂ​ളു​ക​ൾ​ക്കും​ മ​ഹാ​ത്മ​ ഗാ​ന്ധി​യു​ടെ​ ഛാ​യാ​ ചി​ത്ര​വും​ കു​ട്ടി​ക​ൾ​ക്ക് പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ​ സ​ർ​ട്ടി​ഫി​ക്ക​റ്റും​ ന​ൽ​കി​ .