അടിമാലി:ജീവനക്കാർക്ക് അടിമാലിയിൽതാമസ സൗകര്യ ഒരുക്കണമെന്ന് ജോയിന്റ് കൗൺസിൽ അടിമാലി മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു അടിമാലി ടൗണിലും പരിസരത്തുള്ള പഞ്ചായത്തുകളിലും നിരവധി സർക്കാർ ഓഫീസുകളാണ് നിലവിലുള്ളത് .ഇതിൽ നൂറുകണക്കിന് വനിതാ ജീവനക്കാർ ഉൾപ്പെടെ ജോലി ചെയ്തു വരുന്നു. യാതൊരുവിധ താമസ സൗകര്യം ഈ മേഖലയിൽ ലഭ്യമല്ല സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നും എത്തി ജോലി ചെയ്ത് വരുന്ന ജീവനക്കാരാണ് കൂടുതാലിയി ഈ മേഖലയിൽ ഉള്ളത് ഇവർക്ക് ഉയർന്ന വാടക നൽകി ഇവിടെ താമസിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത് .ഈ സാഹചര്യത്തിൽ അടിമാലിയിൽ ജോലിക്ക് എത്തുന്ന മറ്റു ജില്ലക്കാരയാ ജീവനക്കാർ പെട്ടെന്ന് തന്നെ തിരിച്ചു പോകാൻ നിർബന്ധിതരാക്കുന്നു. ഇത് മൂലം സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിലും പദ്ധതി നിർവഹണത്തിലും മറ്റ് വികസന പ്രവർത്തനങ്ങളിലും തടസ്സം സൃഷ്ടിക്കുകയാണ്.അടിമാലിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലും പുരുഷന്മാർക്കായി ഡോർമെറ്ററി സൗകര്യവും,കോർട്ടേഴ്സ് ഉൾപ്പെടെയുള്ള താമസ സൗകര്യം ഒരുക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് പി. എം സൽമ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ , പ്രസിഡന്റ് കെ .എസ് രാഗേഷ് , വൈസ് പ്രസിഡന്റ് വി. എം. ഷൗക്കത്തലി , വനിതാ കമ്മറ്റി ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ,മേഖല സെക്രട്ടറി പി .എൻ ഷൈജു. അനീഷ് രാജ്, അഞ്ജലി മാത്യു, ഷിറാസ് മോൾ എന്നിവർ സംസാരിച്ചു.