soman
വാഴൂർ സോമൻ എം.എൽ.എജനകീയ സദസ് ഉദ്ഘാടനം

ജനകീയ സദസിൽ ഉയർന്ന്കേട്ടത് യാത്രാക്ളേശങ്ങൾ

പീരുമേട്: പീരുമേട്ടിലെ തോട്ടം മേഖലയിലെയും,ഉൾനാടൻ പ്രദേശങ്ങളിലെയുംയാത്ര ക്ലേശം പരിഹരിക്കാൻപുതിയ ബസ് പെർമിറ്റുകൾആരംഭിക്കണമെന്ന ആവശ്യമുയരുന്നു. 64 പുതിയ പെർമിറ്റുകൾ ആരംഭിക്കണമെന്നാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിൽ ചേർന്ന
ജനകീയ സദസിൽ ആവശ്യമുയർന്നത്..

ഗതാഗത മന്ത്രിയുടെ നിദേശപ്രകാരം പീരുമേട് അസംബ്ലി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക്അനുഭവപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ജനകീയ സദസിൽ യാത്രാക്ളേശം സംബന്ധിച്ച് നിവരധി പരാതികൾ ഉണ്ടായി. വാഴൂർ സോമൻ എം.എൽ.എ ജനകീയ സദസ് ഉദ്ഘാടനം ചെയ്തു.

തോട്ടം മേഖലകളിലും ഉൾ നാടൻ മേഖലകളിലും ഇപ്പോഴും ഓട്ടോ, ജിപ്പ്,സർവ്വീസുകളെയാണ് വിദ്യാർത്ഥികൾ ഉൾപ്പെട്ട ജനങ്ങൾആശ്രയിക്കുന്നത്. ഗെവിയിൽ നിന്ന് വണ്ടിപ്പെരിയാറ്റിലേക്ക് രാവിലെ ബസ് ഇല്ലാത്തത് വിദ്യാർത്ഥികൾ ഉൾപ്പെട്ട യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്ന് പരാതി പ്പെട്ടു. നിർത്തിയ സർവ്വീസുകൾഈ മേഖലകളിലേക്ക് ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നു.പുതുതായി 64 റൂട്ടുകളിലേക്ക് ബസ് സർവ്വീസുകൾ ആരംഭിക്കണമെന്നാണ് യോഗത്തിൽ നിർദേശമുണ്ടായത്.

ജില്ലാ പഞ്ചായത്ത് അംഗം എസ്.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു, ഇടുക്കി ആർ.റ്റി.ഒ പി.എം.ഷബീർ, കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് മോളി ഡോമിനിക്ക്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ്, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ്, വണ്ടിപ്പെരിയാർ ബ്ലോക്ക് ഡിവിഷൻ മെമ്പർ പി എം നൗഷാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഷീല കുളത്തുങ്കൽ., വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. ഷാജി എൽ എന്നിവർസംസാരിച്ചു.

=കൊവിഡിന് മുൻപ് ഉണ്ടായിരുന്ന പല സർവ്വീസുകളും പുനരാരംഭിച്ചില്ല എന്ന പരാതി ഉയർന്നു.

=കുമളി വണ്ടിപ്പെരിയാർ, മ്ലാമല ഹെലി ബറിയ ഏലപ്പാറ, വാഗമൺ നെടുമ്പാശ്ശേരി, യായും വണ്ടിപ്പെരിയാർ, വള്ളക്കടവ് ഗവി, യായും, കുമളിസത്രം പരുന്തുംപാറ കല്ലാർ പീരുമേട് വഴി കോട്ടയത്തേക്കും രാവിലെയും വൈകുന്നേരവും ബസ് സർവീസ് തുടങ്ങണം


=കെ.എസ്.ആർ.ടി.സിയുടെ സർവീസുകൾ ആരംഭിക്കണമെന്നും കുമളിയിൽ നിന്നു വണ്ടിപ്പെരിയാർ, മ്ലാമല, ഏലപ്പാറ കോട്ടയമായി ബസ് സർവീസ്, കുമളിയിൽ നിന്നും പാമ്പനാർ, ലാൻ ട്രം, കൊടുവാ ക്കരണം ഗ്ലെൻ മേരി, ഏലപ്പാറ വഴി വാഗമണ്ണി ലേക്ക് സർവ്വീസ് വേണം

=തേക്കടി പരുന്തുംപാറവാഗമണ്ണ് ടൂറിസം സർവീസുകൾ, മുണ്ടക്കയം മേലോരം,മുണ്ടക്കയം കണയങ്കവയൽ മുണ്ടക്കയം മതമ്പാ, വണ്ടിപ്പെരിയാർ ഹെലിബറിയ, ചപ്പാത്ത് കട്ടപ്പന ബസ് സർവ്വീസ്ആരംഭിക്കണം.