തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റർ ഓഡിറ്റോറിയത്തിൽ കോതമംഗലം ബി.ബി.എം കോളേജിലെ എം എസ് ഡബ്ല്യു, ബി എസ് ഡബ്ല്യു, സൈക്കോളജി വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ ശില്പശാല നടത്തി. സ്റ്റഡി സെന്റർ സെക്രട്ടറി മത്തച്ചൻ പുരയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശില്പശാലയിൽ ജലനിധി റീജിയണൽ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് മാനേജർ ജോസ് ജെയിംസ് വടക്കേക്കുടി മുഖ്യപ്രഭാഷണം നടത്തി. സ്റ്റഡി സെന്റർ കാര്യദർശി ജോസ് വട്ടക്കണ്ടം സ്വാഗതവും ആശംസിച്ചു.