biju-madhavan
എസ്.എൻ.ഡി.പി യോഗം 4998 പുളിയൻമല ശാഖയിൽ ശിവഗിരി മഹാസമാധിയിൽ നിന്നുള്ള ദിവ്യ ജ്യോതി പ്രയാണവും ശ്രീനാരായണ മാസാചരണവും മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം 4998 പുളിയൻമല ശാഖയിൽ ശിവഗിരി മഹാസമാധിയിൽ നിന്നുള്ള ദിവ്യ ജ്യോതി പ്രയാണത്തിനും ശ്രീനാരായണ മാസാചരണത്തിനും തുടക്കമായി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷനായിരുന്നു. ശാഖായോഗം സെക്രട്ടറി ജയൻ എം.ആർ, വൈസ് പ്രസിഡന്റ് പി.എൻ മോഹനൻ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു. ചിങ്ങം 1 മുതൽ കന്നി 5 വരെയാണ് ശ്രീ നാരായണ മാസാചരണം ശാഖയിൽ നടക്കുന്നത്. ഗുരുദേവ ഭാഗവത പാരായണം, ദിവ്യ ജ്യോതി പ്രയാണം തുടങ്ങിയ പരിപാടികൾ ചതയത്തോടും സമാധിയോടും അനുബന്ധിച്ച് നടക്കും. ചടങ്ങുകൾക്ക് ഷാജൻ തന്ത്രികൾ. വിജയൻ ശാന്തികൾ. അഖിൽ ശാന്തികൾ തുടങ്ങിയവർ നേതൃത്വം നൽകും.