വണ്ണപ്പുറം : കെ.എസ്.എസ്.പി.യു.വണ്ണപ്പുറം യൂണിറ്റ് കൺവെൻഷൻ നടത്തി.പ്രസിഡന്റ് ടികെ.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീ.എ.എൻ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.സി.ജോർജ്ജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി മുഖ്യപ്രഭാഷണവും നടത്തി. ബ്ലോക്ക് പ്രസിഡന്റ് മോളിക്കുട്ടി മാത്യു നവാഗതർക്ക് സ്വീകരണം നൽകി സംസാരിച്ചു. രക്ഷാധികാരി കെ.ആർ.പ്രഭാകരൻനായർ, വൈസ് പ്രസിഡന്റ് എം.ബി.ശശി എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് റെജി ജോസഫ് നന്ദിപറഞ്ഞു.