> റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിഴുതെറിഞ്ഞു.
> സംഭവസ്ഥലം സന്ദർശിച്ച് സ്ഥലം എം. എൽ. എ കൂടിയായ മന്ത്രി റോഷി ആഗസ്റ്റിൻ
കട്ടപ്പന : റവന്യൂ വകുപ്പ് അധികൃതർ കല്യാണത്തണ്ടിലെ പുല്ലുമേട് മേഖലയിൽ 'ഇത് സർക്കാർ ഭൂമിയാണ് 'എന്ന ബോർഡ് സ്ഥാപിക്കുന്നത്. ഭൂരേഖ തഹസിൽദാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധം.. കട്ടപ്പന വില്ലേജിൽ ബ്ലോക്ക് 60 സർവ്വേ നമ്പർ 19 ൽ ഉൾപ്പെട്ട സർക്കാർ വക പുല്ലുമേട് എന്ന റെക്കോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള 37 ഏക്കർ റവന്യൂ പുറമ്പോക്കുമായി ബന്ധപ്പെട്ടാണ് റവന്യൂ വകുപ്പിന്റെ നടപടി. എന്നാൽ ഇവിടെ താമസിക്കുന്ന 43 കുടുംബങ്ങളെ ഇറക്കിവിട്ട് ഇവിടം റിസർവ് വനമാക്കി പ്രഖ്യാപിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഇതെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
കട്ടപ്പന നഗരസഭയിലെ കല്യാണത്തണ്ടിൽ 19, 17, 18 സർവേ നമ്പറിലെ പ്രദേശം റവന്യൂ ഭൂമിയാണെന്ന് പറഞ്ഞാണ് ഓരോ വർഷവും കുടിയൊഴുപ്പിക്കാൻ അധികൃതർ ഇവിടെ എത്തുന്നത്. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പേ കുടിയേറ്റകാലം മുതൽ ആളുകൾ ഇവിടെ താമസിക്കുന്നതാണ് . ഇവർക്ക് പട്ടയം എന്ന സ്വപ്നം പാടെ അകലെയാണിപ്പോഴും.ഓരോ വർഷവും പട്ടയം നൽകാമെന്ന് പറഞ്ഞ് സർക്കാരിന്റെ ഭാഗത്ത് നിന്ന് വാഗ്ദാനങ്ങളും അധികമുണ്ടാകാറുണ്ട്. പട്ടയം നൽകാത്തത് കൊണ്ട് തന്നെ നഗരസഭയിൽ നിന്ന് അനുവദിച്ച വീടുകളും നിർമ്മിക്കാൻ സാധിക്കുന്നില്ല. പഴയ വീടിനും സ്ഥലങ്ങൾക്കും ഉൾപ്പെടെ ഇവർ കരം അടച്ചു പോരുന്നതുമായിരുന്നു. 1960 കളിൽ ഉൾപ്പടെ ഇവിടെ താമസമാക്കിയ ആളുകൾ ഇനി ഈ ഭൂമിയിൽ നിന്ന് കുടിയിറങ്ങണമെന്നോയെന്ന ആശങ്കയിലാണ്. ഈ സർവ്വേ നമ്പറുകളുടെ അതിർത്തി പങ്കിടുന്ന സർവ്വേനമ്പറുകളിൽ എല്ലാം പട്ടയം ലഭിച്ചിട്ടുമുണ്ട്.റവന്യൂ നടപടിയുമായി മുന്നോട്ടു പോയാൽ ജനകീയ സമരങ്ങൾക്ക് ഉൾപ്പെടെ കല്യാണത്തണ്ട് വേദിയാകുമെന്ന് പ്രദേശ വാസികൾ മുന്നറിയിപ്പ് നൽകുന്നു.
റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് കോൺഗ്രസ് നേതാക്കൾ പിഴിതെറിഞ്ഞു.
കല്യാണത്തണ്ടിൽ റവന്യൂ അധികൃതർ സർക്കാർ വകഭൂമി എന്ന ബോർഡ് സ്ഥാപിച്ചതോടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നു.റെവന്യൂ വകുപ്പ് നടപടി സ്വീകരിച്ച പുല്ലുമേട് മേഖലയിൽ നേതാക്കൾ എത്തി സർക്കാർ വക ഭൂമിയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു എന്ന ബോർഡ് പിഴുതെറിഞ്ഞു. മേഖലയിലെ ആളുകളെ ഇറക്കി വിടുന്ന റവന്യൂ വകുപ്പിന്റെ നടപടി തുടർന്ന് ശക്തമായ സമരങ്ങൾ നേരിടേണ്ടി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
•കല്യാണത്തണ്ടിൽ പട്ടയം നൽകിയതിൽ സർക്കാർ കാണിച്ചിരിക്കുന്ന അവഗണിക്കെതിരെ നഗരസഭ ശക്തമായി പ്രതിരോധിക്കും നഗരസഭ ചെയർപേഴ്സൺ ബീന ടോമി
സ്ഥലം സന്ദർശിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
കല്യാണത്തണ്ട് ആറുപതാം ബ്ലോക്കിൽ ജനങ്ങൾ വീടുവച്ചു താമസിക്കുന്ന പ്രദേശത്ത് റവന്യൂ വകുപ്പ് ബോർഡ് വച്ച വിഷയം ചർച്ച ചെയ്യാൻ ഈ മാസം 28 ന് തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. റവന്യൂ മന്ത്രി കെ. രാജന്റെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു നടത്തുന്ന യോഗത്തിൽ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കും.സർക്കാർ ജനങ്ങൾക്കൊപ്പമാണ്. വരുന്ന മൂന്നു മാസത്തിനുള്ളിൽ പതിനായിരത്തോളം പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്യാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ആറു പതിറ്റാണ്ടു കാലമായി ജനങ്ങൾ അധിവസിക്കുന്ന മേഖലയാണ് കല്യാണത്തണ്ട്.ഇവിടുത്തെ വിഷയങ്ങൾ പരിശോധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.