നെടുങ്കണ്ടം: ജന്മനാ ബധിരരും മൂകരുമായ നെടുങ്കണ്ടം താന്നിമൂട് വെട്ടിൽ മുഹമ്മദ് അൻസാരിക്കുംകുടുംബത്തിനും സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് സാക്ഷാത്കാരമായി. നെടുങ്കണ്ടം ബിഎഡ് കോളേജ് എൻ. എസ്. എസ് യൂണിറ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സ്വപ്ന വീട് പദ്ധതി പ്രകാരമാണ് തല ചായ്ക്കാനൊരിടം അൻസാരിക്കും കുടുംബത്തിനും ലഭ്യമാക്കിയത്.
എം .എം മണി എം .എൽ .എ സ്വപ്ന വീടിന്റെ ഉദ്ഘാടനവും താക്കോൽദാനവും നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ് പുലിയൂർ അദ്ധ്യക്ഷത വഹിച്ചു. എം സുകുമാരൻ, ശിഹാബ് ഈട്ടിക്കൽ, പി.കെ സദാശിവൻ, സിബി പോൾ, ധനേഷ്, കവിത എന്നിവർ സംസാരിച്ചു. അരുൺ തറയൻ സ്വാഗതവും ബാസിത്ത് കള്ളിയത്ത് നന്ദിയും പറഞ്ഞു.