തൊടുപുഴ: ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിന്റെ പത്തൊൻപതാം ഫൗണ്ടർസ് ഡേ നടന്നു. സോണി ടിവിയുടെ സൂപ്പർസ്റ്റാർ സിംഗർ സീസൺ ത്രീ യിലെ വിജയി ഏഴു വയസ്സുകാരൻ ആവിർഭവിനെ ചടങ്ങിൽ അനുമോദിച്ചു. പി .ജെ .ജോസഫ് എം.എൽ.എ ആവിർഭവിന് പുരസ്കാരം നൽകി തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ചോദ്യത്തിന് ഉത്തരങ്ങൾ നൽകി അവിർഭവ് കാണികളുടെ കയ്യടി വാങ്ങിച്ചു.
സ്റ്റോറി ടെല്ലിങ് മാതൃകയിൽ,ഒരു കൂട്ടം നാടോടി കഥകളുടെ സങ്കരത്തിൽ തീർത്ത മ്യൂസിക്കൽ കോൺസപ്റ്റ് കുട്ടികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടി.