പീരുമേട് : എസ്.എൻ ഡി.പി.യോഗം 3539പീരുമേട് ശാഖയിൽഗുരുദേവ ജയന്തി ആഘോഷം വിപുലമായ നടത്തും. 20ന് രാവിലെ 6 ന് ദീപാർപ്പണം. 6.15 പ്രാർത്ഥന. 9ന് പതാക ഉയർത്തൽ. സമൂഹ പ്രാർത്ഥന.11.30ന് ജിജി ശ്രീനിവാസൻ കോട്ടയം നടത്തുന്ന ഗുരു പ്രഭാഷണം. 1.30ന് സമൂഹ സദ്യ.തുടർന്ന് അംഗങ്ങളുടെ കലാമത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കും.
വണ്ടിപ്പെരിയാർ എസ്എൻഡിപി ശാഖ ആഘോഷം എസ്എൻ ഓഡിറ്റോറിയത്തിൽ നടത്തുന്നു. പ്രസിഡന്റ് കെ ശിവാനന്ദൻ പതാക ഉയർത്തും. യൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ ചെമ്പൻകുളം ഉദ്ഘാടനം ചെയ്യും. വാഴൂർ സോമൻ എം.എൽ എ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി കെ.പി. ബിനു ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി .കെ രാജൻ, പി .എസ് ചന്ദ്രൻ, ജനീഷ് ജയൻ, പി .കെ ഗോപിനാഥൻ, എസ് .മുരളീധരൻ, കെ .ഗോപി എന്നിവർ പ്രസംഗിക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ ശാഖങ്ങളുടെ കുട്ടികൾക്ക് അവാർഡ് നൽകും.

പാമ്പനാർ1374 ശാഖയുടെ ചതയ ദിനാഘോഷത്തോടനുബന്ധിച്ച്
രാവിലെ 6.30ന് ഗണപതിഹോമം ,8.30ന് പതാക ഉയർത്തൽ ശാഖാപ്രസിഡന്റ് സനിൽകുമാർ. തുടർന്ന് ഗുരുപൂജ, പുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന പൊതുസമ്മേളനം, കുട്ടികൾകുള്ള അവാർഡ്,സമൂഹസദ്യ വിവിധ കലാപരിപാടികൾയൂണിയൻ പ്രസിഡന്റ് ഗോപി വൈദ്യർ ചെമ്പൻ കുളം ഉദ്ഘാടനം ചെയ്യും. കെ.പി. ബിനു യൂണിയൻ സെക്ര ട്ടറി, ശാഖാ സെക്രട്ടറിപി.സുരേഷ് ചൂളപ്പടിക്കൽ എന്നിവർ പ്രസംഗിക്കും.


എസ്.എൻ.ഡി.പിയോഗം ചെങ്കര ശാഖയിൽ ശാഖാപ്രസിഡന്റ് കെ.കെ കുഞ്ഞുമോൻ പതാക ഉയർത്തും. 11 ന് ഗുരുപൂജ ന് സമൂഹ പ്രാർത്ഥനയും 12 ന് സമൂഹസദ്യയും നടക്കും. 1 ന് നടക്കുന്ന ചതയ സമ്മേളനം പീരുമേട് യൂണിയൻ പ്രസിഡന്റ ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാടനം ചെയ്യും. കെ.കെ കുഞ്ഞുമോൻ അദ്ധ്യക്ഷനായിരിക്കും യൂണിയൻ സെക്രട്ടറി കെ. പി. ബിനു ചതയ സന്ദേശം നൽകും കെ.എസ് ശ്രീകാന്ത് പി. എസ്. ചന്ദ്രൻ , കെ. സദൻ രാജൻ വി.എസ്. സുനീഷ് പി.എം. പ്രജിത് അനുമോൻ ബീനാപ്രസാദ് പ്രിൻസ് ഉറുമ്പിൽ എന്നിവർ പ്രസംഗിക്കും.