തൊടുപുഴ : വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ എല്ലാവരുടെയും സഹകരണം ഉറപ്പാക്കുന്നതിനു പകരം അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്താതെ 5 ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഏകപക്ഷീയമായ ഉത്തരവ് സർക്കാരിന്റെ ആത്മാർത്ഥത ചോദ്യം ചെയ്യുന്നതാണെന്ന് കെ. പി .എസ് .ടി .എ ജില്ലാ കമ്മിറ്റി . കഴിവിന് അനുസരിച്ച് എല്ലാവർക്കും ദുരിതാശ്വാസ ഫണ്ടുമായി സഹകരിക്കാനുള്ള അവസരം ഒരുക്കി സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നിർബന്ധിത സാലറി ചലഞ്ച് ഉത്തരവ് സർക്കാരിന്റെ ജീവനക്കാരോടുള്ള മനോഭാവത്തിന്റെ പ്രതീകമാണെന്നും അതിനാൽ ഏകപക്ഷീയമായി സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് ഉത്തരവ് പിൻവലിച്ച് എല്ലാവരുമായി ചർച്ചചെയ്ത് പ്രായോഗിക നിർദ്ദേശം എടുക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആറ്റ്‌ലി വി. കെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി .എം നാസർ യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ് , ജോബിൻ കളത്തിക്കാട്ടിൽ , ജോസ് കെ സെബാസ്റ്റ്യൻ, എം വി ജോർജുകുട്ടി , ജോയി ആൻഡ്രൂസ് രാജിമോൻ ഗോവിന്ദ് , ഡിന്റോമോൻ ജോസ് , ഷിന്റോ ജോർജ് , ജെയ്‌സൺ സ്‌കറിയ, റെന്നി തോമസ് , വിൽസൺ കെ ജി , ജിനു ജെയിംസ് , സിബി കെ ജോർജ് എന്നിവർ പ്രസംഗിച്ചു.