തൊടുപുഴ: സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വിൽപ്പന വിഭാഗമായ നാഷണൽ ബുക്ക് സ്റ്റാളിന്റെ തൊടുപുഴ ബ്രാഞ്ചിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്‌സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ ജോസ് മഠത്തിൽ ആദ്യവിൽപ്പന നിർവ്വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രതിനിധി കെ.എം. ബാബു ആദ്യവിൽപ്പന ഏറ്റുവാങ്ങി. അഡ്വ.എച്ച്. കൃഷ്ണകുമാർ ആശംസ നേർന്നു. സംഘം സ്‌പെഷ്യൽ ഓഫീസർ എസ്. സന്തോഷ്‌കുമാർ സ്വാഗതവും മാർക്കറ്റിംഗ് മാനേജർ ജി. ബിപിൻ നന്ദിയും പറഞ്ഞു.