തൊടുപുഴ: സർവീസ് പെൻഷനേഴ്‌സ് യൂനിയൻ(കെ.എസ്.എസ്.പി.യു) കാരിക്കോട് യൂനിറ്റ് കൺവെൻഷൻ ജില്ല വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ഡി. ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എം.ജെ ഫിലോമിന മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി എ.കെ. ദിവാകരൻ നവാഗതരെ സ്വീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.ഇ. നുസൈഫ സംസാരിച്ചു. യൂണിറ്റ് ട്രഷറർ പി.എസ്. ഇസ്മായിൽ സ്വഗതവും ജോയിന്റ് സെക്രട്ടറി വി.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.