തൊടുപുഴ: ജില്ല മണ്ണ് പരിശോധനാലയത്തിൽ താത്ക്കാലിക അടിസ്ഥാനത്തിൽ സയന്റിഫിക് അസിസ്ന്റ്മാരെ നിയമിക്കുന്നു. രണ്ട്ഒഴിവിലേയ്ക്ക് രസതന്ത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും രാസപരിശോധനശാലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിലാസം, യോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 21 ന് രാവിലെ 10.30ന് അരിക്കുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണ്പരിശോധനശാലയിൽ ഹാജരാകേണ്ടതാണ്. ഫോൺ. 9383470830