ഇടുക്കി: എസ്.എൻ.ഡി.പി യോഗം കട്ടപ്പന നോർത്ത് ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ഗുരുപാദം വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ഗുരുപ്രസാദം കുടുബയോഗത്തിൽ ഭവന സന്ദർശനവും സത്സംഗമവും നടന്നു. ശിവഗിരി മഠാധിപതി ഗുരുപ്രകാശം സ്വാമി നേതൃത്വം നൽകി. ഷാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി. പ്രസിഡന്റ് ജോഷി കുട്ടട അദ്ധ്യക്ഷനായി. കട്ടപ്പന ശാഖായോഗം പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, സെക്രട്ടറി ബിനു പാറയിൽ, യൂണിയൻ കമ്മിറ്റിയംഗം ഇ .കെ ശ്രീനിവാസൻ, രാജീവ് കെ .എസ്, സിന്ധു സുരേഷ്, ധനേഷ് പൂവാങ്കൽ, മനോജ് പതാലിൽ എന്നിവർ സംസാരിച്ചു.