കട്ടപ്പന: കൊച്ചുതോവാള നോർത്ത് ചെരുവിൽപടി നിവാസികളുടെ യാത്ര ക്ലേശത്തിന് പരിഹാരമായി. തോടിന് കുറുകെ പാലം വേണമെന്നാവശ്യം ശക്തമായതിനെ തുടർന്ന് നഗരസഭ പതിനൊന്നര ലക്ഷം രൂപ മുതൽമുടക്കി പാലം നിർമിച്ചു .
മുൻപ് ഇവിടെ പാലമില്ലാതിരുന്നതിനാൽ സമീപവാസിയുടെ പുരിയിടത്തിലൂടെയായിരുന്നു. ഇരുപതോളം കുടുംബങ്ങൾ യാത്ര ചെയ്തിരുന്നത്.ജനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ പാലം നിർമിക്കാൻ ആരംഭിച്ചത്. അഞ്ചുലക്ഷം രൂപ നൽകി സമീപവാസിയുടെ സ്ഥലം വാങ്ങി.തുടർന്ന് നഗരസഭ വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപയും മെയിന്റനൻസ് ഫണ്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും മുടക്കിയാണ് പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിയുടെ നേതൃത്വത്തിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുവശത്തെയും പാത കോൺക്രീറ്റ് ചെയ്യാനായി 6 ലക്ഷം രൂപയും അനുവദിച്ചു. നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ടിക്സൺ പനക്കച്ചിറ, ബിജിത്ത് ചെരുവിൽ, ബിജു ചെരുവിൽ എന്നിവർ നേതൃത്വം നൽകി.